പ്യോങ്യാങ്: ഏറ്റവും പുതിയ ദീർഘദൂര മിസൈലിെൻറ പരീക്ഷണവിജയം ആഘോഷമാക്കി ഉത്തര കൊറിയ. പൊതുചത്വരങ്ങളിൽ സംഘംചേർന്ന് നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ജനം വിജയം ആഘോഷിച്ചത്.
ഉത്തരകൊറിയയുടെ ശക്തിയും മഹത്വവും ലോകത്തിന് മനസ്സിലാക്കിക്കൊടുത്ത മിസൈൽ പരീക്ഷണത്തിൽ അഭിമാനിക്കുന്നു എന്ന ബാനറുകളുമായാണ് ജനം തെരുവിലിറങ്ങിയത്. ആഘോഷത്തിൽ പ്രസിഡൻറ് കിം ജോങ് ഉന്നിെൻറ സാന്നിധ്യം ശ്രദ്ധേയമായി. കിം ഇത്തരം ആഘോഷപരിപാടികളിൽ നിന്ന് വിട്ടുനിൽക്കാറാണ് പതിവ്. അതേസമയം വെള്ളിയാഴ്ചത്തെ ആഘോഷപരിപാടിയിൽ സൈനിക, രാഷ്ട്രീയ രംഗങ്ങളിലെ നേതാക്കൾ പെങ്കടുത്തു.
പരീക്ഷണത്തിൽ അഭിമാനം പൂണ്ട് കിം ഇൽ സങ് ചത്വരത്തിൽ സൈനികരും ജനങ്ങളും കൈയടിക്കുന്നതിെൻറ ചിത്രമുൾക്കൊള്ളിച്ചാണ് ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ ഒൗദ്യോഗിക പത്രം സിൻമൻ പുറത്തിറങ്ങിയത്. യു.എസിനെ പൂർണമായി സംഹരിക്കാൻ ശേഷിയുള്ള ഹ്വാസോങ്-15 മിസൈൽ ബുധനാഴ്ചയാണ് ഉത്തര കൊറിയ പരീക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.